KOYILANDY DIARY

The Perfect News Portal

കൗമാര ശാക്തീകരണ പരിശീലന പരിപാടി സംഘടിപ്പിച്ചു

കോഴിക്കോട്: കൗമാര ശാക്തീകരണ പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തും, എഡ്യൂക്കെയറും സംയുക്തമായി നടത്തുന്ന കൗമാര ശാക്തീകരണ പരിശീലന പരിപാടി “ചങ്ക്” (ക്യാമ്പയിൻ ഫോർ ഹെൽത്തി അഡോളസെന്റ് നർച്വറിങ് കോഴിക്കോട്) സ്വാമി ഗുരുവരാനന്ദ് മെമ്മോറിയൽ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ കൊളത്തൂരിൽ വച്ച് സംഘടിപ്പിച്ചു. പുറക്കാട്ടിരി എ. സി ഷണ്മുഖദാസ് മെമ്മോറിയൽ ആയുർവേദിക് ചൈൽഡ് ആൻഡ് അഡോളസെന്റ് കെയർ സെൻ്ററിലെ മെഡിക്കൽ ഓഫീസർ ഡോ: അഖിൽ എസ് കുമാർ പരിശീലനത്തിന് നേതൃത്വം നൽകി. സ്കൂൾ ഹെഡ്മിസ്ട്രെസ് ആർ രേഖ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങ് പി ടി എ പ്രസിഡണ്ട് എം. പി മണി ഉദ്ഘാടനം ചെയ്തു.

നേതൃപാടവും ആശയ വിനിമയശേഷിയുമുള്ള കുട്ടികളുടെ കൂട്ടായ്മയായ അഡോളസെൻ്റ് ബ്രിഗേഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കാണ് ആദ്യഘട്ടത്തിൽ ജില്ലാ പഞ്ചായത്ത്‌ നിയമിക്കുന്ന മെൻ്റർമാർ പരിശീലനം നൽകുന്നത്. തുടർന്ന് അഡോളസെൻ്റ് ബ്രിഗേഡിലെ കുട്ടികൾ മുഴുവൻ സ്കൂൾ വിദ്യാർത്ഥികൾക്കും പരിശീലനം നൽകുന്നതാണ്. സ്കൂൾ എഡ്യൂക്കെയർ കോ ഓർഡിനേറ്റർ നവിത്ത് കോട്ടോറ സ്വാഗതവും, ജോയിൻ്റ് കോ ഓർഡിനേറ്റർ എം സിമിന നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *