KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി GGHSS ലേക്കുളള കുട്ടികളുടെ യാത്ര വെളളക്കെട്ടിലൂടെ

കൊയിലാണ്ടി: ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലേക്കുളള കുട്ടികളുടെ യാത്ര വെളളക്കെട്ടിലൂടെ. ദേശീയപാതയിൽ നിന്ന് സ്കൂളിലേക്കുള്ള പ്രധാന റോഡാണ് ചെളിവെള്ളം നിറഞ്ഞും പൊട്ടിപ്പൊളിഞ്ഞും കിടക്കുന്നത്. എലിപ്പനിയുൾപ്പെടെയുള്ള രോഗങ്ങൾ പടരുന്നതിനെതിരേ ജാഗ്രത പുലർത്തണമെന്ന നിർദ്ദേശം നിലനിൽക്കെയാണ് ചെളി വെള്ളത്തിലൂടെയുളള കുട്ടികളുടെ യാത്ര.

നൂറുകണക്കിന് വിദ്യാർഥികളും നാട്ടുകാരും ഉപയോഗിക്കുന്ന റോഡാണിത്. റോഡവസാനിക്കുന്നിടത്താണ് വലിയ വെള്ളക്കെട്ട് രൂപപ്പെട്ടത്. നനയാതെ പോകണമെങ്കിൽ വാഹനമുപയോഗിക്കേണ്ട സ്ഥിതിയാണ്. റോഡ് നവീകരണജോലിക്ക് ടെൻഡർ കൊടുത്തിട്ടുണ്ടെന്നും മഴകാരണമാണ് പണി തുടങ്ങാത്തതെന്നും പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഇ.കെ. അജിത്ത് പറഞ്ഞു. മഴ തുടരുന്ന സാഹചര്യത്തിൽ ക്വാറിവേസ്റ്റ് ഇറക്കിയോ മറ്റോ താത്‌കാലിക സംവിധാനമേർപ്പെടുത്തണമെന്ന് വിദ്യാർഥികളും നാട്ടുകാരും ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *