അഭിനന്ദന് വര്‍ദ്ധമാനെ പരിഹസിക്കുന്ന രീതിയില്‍ പരസ്യം നല്കിയ പാകിസ്ഥാനെ പിന്തുണച്ച് ശശി തരൂര്‍ എംപി
ഡല്‍ഹി ; രാജ്യത്തിന്റെ അഭിമാനമായ വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാനെ പരിഹസിക്കുന്ന രീതിയില്‍ പരസ്യം നല്കിയ പാകിസ്ഥാനെ പിന്തുണച്ച് ശശി തരൂര്‍ എംപി .
പാകിസ്ഥാന്റെ നടപടി തെറ്റാണെന്ന് പറയാനാകില്ല . പരസ്പരമുള്ള ഇത്തരം കളിയാക്കലുകളെ സ്പോട്സ്മാന്‍ സ്പിരിറ്റില്‍ കാണണം. രാഷ്ട്രീയത്തില്‍ നിന്നും ക്രിക്കറ്റിനെ മാറ്റി നിര്‍ത്തണമെന്നും തരൂര്‍ പറഞ്ഞു.
അഭിനന്ദന് വര്‍ദ്ധമാനെ പരിഹസിച്ച പാക് ചാനലില്‍ വന്ന പരസ്യം ഏറെ വിവാദമായിരുന്നു. ലോകകപ്പ് ക്രിക്കറ്റ് സംപ്രേഷണം ചെയ്യുന്ന ജാസ് ടിവിയുടേതാണ് പരസ്യം.
പാക് വിമാനത്തെ പിന്തുടര്ന്ന് തുരത്തുന്നതിനിടയില്‍ പാക് സൈന്യത്തിന്റെ പിടിയിലായ അഭിനന്ദന് ഇന്ത്യയ്ക്ക് ഏറെ അഭിമാനകരമായ വിധത്തില്‍ ധൈര്യത്തോടെയാണ് പെരുമാറിയത് . അത് വികലമായി ചിത്രീകരിക്കുന്നതായിരുന്നു പരസ്യം .