KOYILANDY DIARY

The Perfect News Portal

അഭിനന്ദന്‍ വര്‍ദ്ധമാനെ പരിഹസിക്കുന്ന രീതിയില്‍ പരസ്യം നല്‍കിയ പാകിസ്ഥാനെ പിന്തുണച്ച്‌ ശശി തരൂര്‍ എംപി

ഡല്‍ഹി ; രാജ്യത്തിന്റെ അഭിമാനമായ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പരിഹസിക്കുന്ന രീതിയില്‍ പരസ്യം നല്‍കിയ പാകിസ്ഥാനെ പിന്തുണച്ച്‌ ശശി തരൂര്‍ എംപി .

പാകിസ്ഥാന്റെ നടപടി തെറ്റാണെന്ന് പറയാനാകില്ല . പരസ്പരമുള്ള ഇത്തരം കളിയാക്കലുകളെ സ്പോട്സ്മാന്‍ സ്പിരിറ്റില്‍ കാണണം. രാഷ്ട്രീയത്തില്‍ നിന്നും ക്രിക്കറ്റിനെ മാറ്റി നിര്‍ത്തണമെന്നും തരൂര്‍ പറ‍ഞ്ഞു.

അഭിനന്ദന്‍ വര്‍ദ്ധമാനെ പരിഹസിച്ച​ പാക്​ ചാനലില്‍ വന്ന പരസ്യം ഏറെ വിവാദമായിരുന്നു. ലോകകപ്പ്​ ക്രിക്കറ്റ്​ സംപ്രേഷണം ചെയ്യുന്ന ജാസ്​ ടിവിയുടേതാണ് പരസ്യം.

Advertisements

പാക് വിമാനത്തെ പിന്തുടര്‍ന്ന് തുരത്തുന്നതിനിടയില്‍ പാക് സൈന്യത്തിന്റെ പിടിയിലായ അഭിനന്ദന്‍ ഇന്ത്യയ്ക്ക് ഏറെ അഭിമാനകരമായ വിധത്തില്‍ ധൈര്യത്തോടെയാണ് പെരുമാറിയത് . അത് വികലമായി ചിത്രീകരിക്കുന്നതായിരുന്നു പരസ്യം .

Leave a Reply

Your email address will not be published. Required fields are marked *