KOYILANDY DIARY

The Perfect News Portal

ഏറ്റവും കൂടുതല്‍ പഠിതാക്കള്‍ ചേര്‍ന്ന സര്‍ക്കാര്‍ പ്രൈമറി വിദ്യാലയമെന്ന ഖ്യാതി നേടി ചെറുതുരുത്തി ജിഎല്‍പി സ്‌കൂള്‍

ചെറുതുരുത്തി> ഒന്നാം ക്ലാസ്സില്‍ ഏറ്റവും കൂടുതല്‍ പഠിതാക്കള്‍ ചേര്‍ന്ന സര്‍ക്കാര്‍ പ്രൈമറി വിദ്യാലയമെന്ന ഖ്യാതി തുടര്‍ച്ചയായ ഏഴാം വര്‍ഷവും നേടി ചെറുതുരുത്തി ജിഎല്‍പി സ്‌കൂള്‍. ഈ മികവുകളു‌ടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്‍റെ ഭാ​ഗമായി ഒരുകോടി സ്കൂളിനര്‍ഹമായിരുന്നു.

കഴിഞ്ഞവര്‍ഷത്തേക്കാള്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ ഇത്തവണയെത്തി. ഒന്നാം ക്ലാസ്സില്‍ 162 കുട്ടികളാണിവിടെ ചേര്‍ന്നിരിക്കുന്നത്. 9 ഡിവിഷനുകളിലായി പ്രീ സ്കൂളില്‍ 310 പേരുണ്ട്. 1മുതല്‍ 4 വരെ 5 ഡിവിഷനുകള്‍ വീതം ഇവിടെയുണ്ട്. 704 വിദ്യാര്‍ഥികളുമുണ്ട്. ഈ പ്രൈമറി വിദ്യാലയത്തില്‍ ആകെ 1020 വിദ്യാര്‍ഥികള്‍ പഠിക്കുന്നതായി പ്രധാനധ്യാപിക സി എസ് വത്സല അറിയിച്ചു. വള്ളത്തോള്‍ നഗര്‍ പഞ്ചായത്തിലെ ഏക ഗവ എല്‍പി സ്‌കൂളാണ്.

സമീപത്തെ അണ്‍എയ്ഡഡ് സ്കൂളുകളില്‍ യുകെജിയില്‍ പഠിച്ചിരുന്ന കുട്ടികള്‍ പോലും ഇവിടെയെത്തുന്ന പ്രവണതയാണുള്ളത്. പഞ്ചായത്ത് ഫണ്ടായ 40 ലക്ഷം ഉപയോ​ഗിച്ചുള്ള കെട്ടിട നിര്‍മാണം പൂര്‍ത്തിയായി. യു ആര്‍ പ്രദീപ് എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 58 ലക്ഷം ചെലവഴിച്ചുള്ള കെട്ടിട നിര്‍മാണം ഇവിടെ പുരോ​ഗമിക്കുകയാണ്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *