KOYILANDY DIARY.COM

The Perfect News Portal

ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ലോക സംഗീത ദിനവും അന്താരാഷ്ട്ര യോഗാദിനവും ആചരിച്ചു

.
കൊയിലാണ്ടി: ശ്രീഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ലോക സംഗീത ദിനം പ്രമുഖ കഥകളി സംഗീതജ്ഞൻ കലാനിലയം ഹരി നമ്പൂതിരി ഉദ്ഘാടനം ചെയ്തു. വിവിധ രാഗങ്ങളെപ്പറ്റി വിദ്യാർത്ഥികളോട് സംവദിക്കുകയും വിദ്യാർത്ഥികളെക്കൊണ്ട് ചൊല്ലിക്കുകയു ചെയ്തു. ലോക സംഗീത ദിന സന്ദേശം ശില്പ ടീച്ചർ ചൊല്ലിക്കൊടുത്തു. ഭാരതീയ വിദ്യാനികേതൻ കോഴിക്കോട് ജില്ല പ്രസിഡണ്ട് എ.കെ. വിജയൻ മാസ്റ്റർ അന്താരാഷ്ട്ര യോഗാദിനവും ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്ററർ കെ.കെ. മുരളി അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളുടെ യോഗ പ്രദർശനവും സംഘടിപ്പിച്ചു. ശൈലജ നമ്പിയേരി സ്വാഗതവും സുനില മേലടി നന്ദിയും പറഞ്ഞു. 
Share news