KOYILANDY DIARY.COM

The Perfect News Portal

ശമ്പള പരിഷ്കരണവും, പെൻഷൻ പരിഷ്കരണവും സർക്കാർ അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മാർച്ച് നടത്തി

.
കോഴിക്കോട്: ശമ്പള പരിഷ്കരണവും, പെൻഷൻ പരിഷ്കരണവും സർക്കാർ അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി കോഴിക്കോട് കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. സംസ്ഥാന സെക്രട്ടറി സി. അപ്പുക്കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി പ്രസിഡണ്ട് കെ. വി ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി. വി ഗിരിജ, എ. വേലായുധൻ, വി.കെ. സുകുമാരൻ, എടത്തിൽ ദാമോദരൻ, പി. സൗദാമിനി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി. അശോകൻ നന്ദി പറഞ്ഞു.
Share news
error: Content is protected !!