ലോകപരിസ്ഥിതി ദിനം; കൊയിലാണ്ടി കോടതി പരിസരത്ത് വൃക്ഷ തൈകൾ നട്ടു
.
കൊയിലാണ്ടി ബാർ അസോസിയേഷൻ്റെയും കൊയിലാണ്ടി താലൂക്ക് ലീഗൽ സർവീസസ് അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ലോകപരിസ്ഥിതി ദിനം കൊയിലാണ്ടി കോടതി പരിസരത്ത് വൃക്ഷ തൈകൾ നട്ടു ആചരിച്ചു. സബ് ജഡ്ജ് എം എൻ മനോജ് മുൻസീഫ് വിജയശങ്കർ പി. മജിസ്റ്റേട്ട് കാർത്തിക കെ, ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ കെ.പി ദാമോദരൻ, സിക്രട്ടറി അഡ്വ. വി പി വിനോദ്, അഡ്വ. എൻ ചന്ദ്രശേഖരൻ, അഡ്വ. എം. സതീഷ് കുമാർ, അഡ്വ. പ്രഭാകരൻ, ലീഗൽ സർവീസ് അതോറിറ്റി സിക്രട്ടറി ദിലീപ് എന്നിവർ നേതൃത്വം നൽകി.



