പരിസ്ഥിതി പ്രവർത്തകൻ ചന്തുക്കുട്ടിയെ ആദരിച്ചു
.
അരിക്കുളം: പരിസ്ഥിതി ദിനത്തിൽ ഔഷധ സസ്യ സംരക്ഷകനും പരിസ്ഥിതി പ്രവർത്തകനുമായ കുറ്റ്യാപ്പുറത്ത് ചന്തുക്കുട്ടിയെ അരിക്കുളം 12-ാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു. വാർഡ് മെമ്പർ വി വി എം ബഷീർ ഷാൾ അണിയിച്ചു. വാർഡ് വികസന സമിതി അംഗങ്ങളായ കെ എം ശശീന്ദ്രൻ, തങ്കമണി ദീപാലയം, വി ബാലകൃഷ്ണൻ, മോളി എടവന, ടി എം. സുകുമാരൻ, പി ശശീന്ദ്രൻ, എം എ. മുഹമ്മദ് കാസിം എന്നിവർ സംസാരിച്ചു.



