KOYILANDY DIARY.COM

The Perfect News Portal

ലോക പരിസ്ഥിതി ദിനാചാരണവും വൃക്ഷ തൈ നടീലും 

കൊയിലാണ്ടി: ലോക പരിസ്ഥിതി ദിനാചാരണവും വൃക്ഷ തൈ നടീലും. ഓയിസ്ക കൊയിലാണ്ടിയുടെ ആഭിമുഖ്യത്തിൽ പന്തലായനി ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിൽ പരിസ്ഥിതി ദിനചാരണം നടത്തി. വിദ്യാർഥികൾ വൃക്ഷ തൈ നട്ടു. നഗരസഭ കൗൺസിലർ പ്രജിഷ പരിപാടി ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ഓയിസ്ക പ്രസിഡണ്ട് കെ എം രാമദാസൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ജൈവ കർഷകൻ നമ്പൂരികണ്ടി രാജഗോപാലൻ മാസ്റ്ററെയും മികച്ച വിദ്യാർത്ഥി കർഷക കൃതിക എസ് പ്രമോദ് കുമാറിനെയും ചടങ്ങിൽ ആദരിച്ചു.
സുകുമാരൻ മാസ്റ്റർ പരിസ്ഥിതി സന്ദേശം നൽകി. മുഖ്യാഥിതി ഹെഡ്മിസ്ട്രസ് ഗീത ടീച്ചർ, ഗോപാലകൃഷ്ണൻ, വി ടി അബ്ദുറഹിമാൻ, മണികണ്ഠൻ, സുരേഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു. വി പി സുകുമാരൻ, ബാബുരാജ് ചിത്രാലയം, ബാബു മാഷ് എന്നിവർ നേതൃത്വം നൽകി.
Share news
error: Content is protected !!