KOYILANDY DIARY.COM

The Perfect News Portal

പുളിയഞ്ചേരിയില്‍ നാട്ടുകാരെ ഭീതിയിലാക്കി കാട്ടുപന്നി ഇറങ്ങി

കൊയിലാണ്ടി: പുളിയഞ്ചേരിയില്‍ നാട്ടുകാരെ ഭീതിയിലാക്കി കാട്ടുപന്നി ഇറങ്ങി. തട്ടാരി കുന്നിന്‍റെ സമീപത്താണ് കാട്ടുപന്നി ഇറങ്ങിയത്. കഴിഞ്ഞ രണ്ടു മൂന്ന് ദിവസങ്ങളിലായി പ്രദേശത്തെ വിവിധ ഭാഗങ്ങളിലായി പന്നിയെ കണ്ടെന്ന് നാട്ടുകാ‍ പറഞ്ഞു. ഇന്നലെ പുതിയപള്ളി പരിസരത്താണ് പന്നിയെ കണ്ടത്. ഇതോടെ നാട്ടുകാര്‍ ഭയപ്പാടിലാണ്. പുളിയഞ്ചേരി LP, UP സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നാട്ടുകാരാകെ പന്നിയുടെ അക്രമം ഭയന്നിരിക്കുകയാണ്. രാത്രിയായല്‍ പുറത്തിറങ്ങാന്‍ പറ്റാത്തസഹചര്യമാണുള്ളത്.  കൗണ്‍സിലര്‍ രമ്യ തിരുവലത്ത് നഗരസഭ അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. തട്ടാരിക്കുന്നില്‍ കൂടുതല്‍ പന്നികള്‍ ഉണ്ടോ എന്നും വ്യക്തമല്ല.

ചില പ്രത്യേക സാഹചര്യത്തില്‍ അക്രമകാരികളായ പന്നികളെ  തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സുള്ള ഷൂട്ടറെ ഉപയോഗിച്ച് വെടിവെക്കാന്‍ നിലവിലെ നിയമം അനുശാസിക്കുന്നുണ്ട്. വീണ്ടും പന്നിയെ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ പെട്ടന്ന്തന്നെ അറിയിപ്പ്കൊടുക്കാന്‍ ആവശ്യപ്പെട്ടതായാണ് അറിയുന്നത്. സ്കൂളിലേക്ക് പോകുന്ന കുട്ടികളെ സുരക്ഷിതമായി എത്തിക്കാനും നാട്ടുകാര്‍ ജാഗ്രതപാലിക്കണമെന്നും നഗരസഭ അധികൃതര്‍ അറിയിച്ചു.

Share news
error: Content is protected !!