KOYILANDY DIARY.COM

The Perfect News Portal

മൂടാടി ഗ്രാമപഞ്ചായത്ത് ആയുർവേദ ആശുപത്രിയിൽ സ്പെഷൽ ഒ.പി. ആരംഭിച്ചു

.
കൊയിലാണ്ടി: മുചുകുന്നിൽ പ്രവർത്തിക്കുന്ന മൂടാടി ഗ്രാമപഞ്ചായത്ത് ആയുർവേദ ആശുപത്രിയിൽ ജീവിത ശൈലി രോഗങ്ങൾക്കും ഓർത്തോ ന്യൂറോ ചികിത്സക്കുമായുള്ള പ്രത്യേക ഒ.പി. ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.പി. അഖില ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ക്യാമ്പ് ബോധ വത്കരണ ക്ലാസ് എന്നിവയും നടത്തി. എല്ലാ ബുധനാഴ്ചയുമാണ് ഒ.പി. കൾ പ്രവർത്തിക്കുന്നത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി. കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻ സന്തോഷ് കുന്നുമൽ വാർഡ് മെമ്പർ പപ്പൻ മൂടാടി, എം. പി. അജിത, പ്രകാശൻ എൻ എം. ഡോ. സൂരജ് എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ ലീല കെ.പി. സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ. ശിവ പ്രസാദ് നന്ദിയും പറഞ്ഞു.
Share news
error: Content is protected !!