KOYILANDY DIARY

The Perfect News Portal

വഗാഡിൻ്റെ ടിപ്പർ ലോറി കാറിൻ്റെ പിറകിലിടിച്ച് അപകടം. ആർക്കും പരിക്കില്ല

കൊയിലാണ്ടി: വഗാഡിൻ്റെ ടിപ്പർ ലോറി കാറിൻ്റെ പിറകിലിടിച്ച് അപകടം. വ്യാഴാഴ്ച ഉച്ചയ്ക്ക് കൊയിലാണ്ടി മാർക്കറ്റിനു സമീപം വെച്ചാണ് ടിപ്പർ ലോറി KL 56 v 3916 നമ്പർ കാറിൻ്റെ പിറകിൽ ഇടിച്ചത്. കാറിൽ ഉണ്ടായിരുന്നവർക്ക് പരിക്കില്ലാതെ രക്ഷപ്പെടുകയായിരുന്നു. കോഴിക്കോട് ഭാഗത്തു നിന്നും വരുകയായിരുന്നു ടിപ്പർ. അപകടത്തിൽ കാറിൻ്റെ പിൻഭാഗം തകർന്നു. വഗാഡിൻ്റെ ടിപ്പർ ലോറികൾ അപകടം വരുത്തുന്നത് പതിവായി മാറിയിരിക്കുകയാണ്.