KOYILANDY DIARY

The Perfect News Portal

ജില്ലാ നിർമാണ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) മേഖലാ ജാഥകൾ ആരംഭിച്ചു

കൊയിലാണ്ടി: ജില്ലാ നിർമാണ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) മേഖലാ ജാഥകൾ ആരംഭിച്ചു. സപ്തംബർ 13 ന് നടക്കുന്ന കലക്ടറേറ്റ് മാർച്ചിൻ്റെ പ്രചരണാർത്ഥം ജില്ലയിൽ രണ്ട് മേഖലാ ജാഥകളാണ് നടക്കുന്നത്. കൊയിലാണ്ടിയിൽ സി.ഐ.ടി.യു. ജില്ലാ ജനറൽ സെക്രട്ടറി പി.കെ. മുകന്ദൻ ജാഥ ഉദ്ഘാടനം ചെയ്തു.
Advertisements
നിർമാണ തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങളും, പെൻഷൻകുടിശ്ശികയും ഉടൻ വിതരണം ചെയ്യുക, നിർമാണ തൊഴിലാളി സെസ്സ് കുടിശ്ശിക പൂർണമായും പിരിച്ചെടുക്കുക, നിർമാണ തൊഴിലാളി ക്ഷേമനിധി സെസ്സ് പിരിവ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയാക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് ജാഥ സംഘടിപ്പിക്കുന്നത്.
തെക്കൻ മേഖല ജാഥാ ലീഡറായ യൂണിയൻ ജില്ലാ പ്രസിഡണ്ട് എം. ഗിരീഷ്, വടക്കൻ മേഖല ജാഥാ ലീഡറായ പി.സി. സുരേഷ് എന്നിവർ പി.കെ. മുകുന്ദനിൽ നിന്ന് പതാക ഏറ്റു വാങ്ങി. പരിപാടിയിൽ സി. അശ്വനീദേവ് അദ്ധ്യക്ഷത വഹിച്ചു. കെ. ദാസൻ, രവി പറശ്ശേരി, എ.കെ. നാരായണി, എം.വി. സദാനന്ദൻ, എൻ.കെ. ഭാസ്കരൻ, എം.പത്മനാഭൻ, എം.പി. സത്യൻ എന്നിവർ സംസാരിച്ചു.