KOYILANDY DIARY

The Perfect News Portal

കൊല്ലം പ്രതീക്ഷ റസിഡൻസ് അസോസിയേഷനും ഇസാഫ് ബാങ്കും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: കൊല്ലം പ്രതീക്ഷ റസിഡൻസ് അസോസിയേഷനും ഇസാഫ് ബാങ്ക് കൊയിലാണ്ടി ശാഖയും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇസാഫ് ബാങ്കിൻ്റെ സഞ്ചരിക്കുന്ന ആശുപത്രിയിലാണ് പരിശോധനകൾ നടന്നത്. ഡോ: എം. ഭാസ്കരൻ (അശ്വനി ആശുപത്രി) ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രതീക്ഷ പ്രസിഡണ്ട് ശശിധരൻ കോമത്ത് അധ്യക്ഷത വഹിച്ചു.
Advertisements
ബാങ്ക് ശാഖാ മാനേജർ അരുൺകുമാർ പദ്ധതി വിശദീകരിച്ചു. വാസു. വി.വി.കെ, രാമചന്ദ്രൻ കെ. പി, ജോബിന, ദിവ്യ ലിനീഷ്, വീണ പുത്തലത്ത് എന്നിവർ നേതൃത്വം നൽകി. ക്യാമ്പിൽ രവീന്ദ്രൻ നികുഞ്ജം സ്വാഗതവും പി.കെ. ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.