KOYILANDY DIARY.COM

The Perfect News Portal

കൈകൂലി കേസിൽ അറസ്റ്റിലായ വില്ലേജ് ഫീൽഡ് അസി. സുരേഷ് കുമാറിനെ സർവ്വീസിൽ നിന്നും പിരിച്ചു വിടും

തിരുവനന്തപുരം: കൈകൂലി കേസിൽ അറസ്റ്റിലായ മണ്ണാർക്കാട് പാലക്കയം വില്ലേജിലെ വില്ലേജ് ഫീൽഡ് അസി. സുരേഷ് കുമാറിനെ സർവ്വീസിൽ നിന്നും പിരിച്ചു വിടും. വില്ലേജ് ഓഫീസർ സജിത്തിനെതിരെയും കടുത്തനടപടിയുണ്ടാകും. ജോയിൻറ് സെക്രട്ടറി കെ ബിജുവിൻെറ അന്വേഷണ റിപ്പോർട്ടിലെ ശുപാർശ റവന്യൂമന്ത്രി അംഗീകരിച്ചു.

Share news
error: Content is protected !!