KOYILANDY DIARY

The Perfect News Portal

വി ഡി സതീശന്റെ പുനർജനി തട്ടിപ്പ്‌: വിജിലൻസ് പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ചു

തിരുവനന്തപുരം: വി ഡി സതീശന്റെ പുനർജനി തട്ടിപ്പ്‌. വിജിലൻസ് പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറവൂർ മണ്ഡലത്തിലെ പുനർജനി ഭവനപദ്ധതിയുടെ പേരിൽ നിയമംലംഘിച്ച് വിദേശത്ത് പണംപിരിച്ചെന്ന പരാതി അന്വേഷിക്കാൻ വിജിലൻസ് പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ചു. തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് 2 എസ് പി വി അജയ കുമാറിനാണ് അന്വേഷണ ചുമതല. ഡിവൈഎസ്‌പി സലീംകുമാർ, സിഐമാരായ മനോജ്‌ ചന്ദ്രൻ, അനൂപ്‌ ചന്ദ്രൻ എന്നിവരാണ്‌ സംഘത്തിലുള്ളത്‌.

വി ഡി സതീശൻ നടത്തിയ വിദേശയാത്രകൾ, പണപ്പിരിവ്, പുനർജനി പദ്ധതിയിലൂടെ വിദേശത്ത് നിന്ന് ലഭിച്ച പണം ചിലവഴിച്ചതിലെ ക്രമക്കേടുകൾ എന്നിവയാണ് അന്വേഷിക്കുക. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് രണ്ടു നേരത്തെ നടത്തിയ രഹസ്യാന്വേഷണത്തിൽ നിർണായക വിവരങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ സർക്കാർ അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌.