KOYILANDY DIARY

The Perfect News Portal

ഉള്ളിയേരി മത്സ്യ മാർക്കറ്റ് നവീകരിക്കണം: വ്യാപാരി വ്യവസായി സമിതി

ഉള്ളിയേരി ഗ്രാമ പഞ്ചായത്ത്‌ മത്സ്യ മാർക്കറ്റ് ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ നവീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ഉള്ളിയേരി യുണിറ്റ് യോഗം പഞ്ചായത്ത്‌ അധികൃതരോട് ആവശ്യപ്പെട്ടു. 2004ൽ പ്രവർത്തനമാരമ്പിച്ച പ്രസ്തുത മാർക്കറ്റിൽ നാളിതു വരയായി യാതൊരു മെയിന്റെൻസ് പണികകളും നടത്തിയിട്ടല്ല .പൊട്ടി പൊളിഞ്ഞതറയിൽ മലിനജലം കെട്ടികിടന്ന് പരിസരവും വൃത്തിഹീനമാണ്.
ഉള്ളിയേരി ടൗണിനടുത്തു സ്ഥിതി ചെയ്യുന്ന മാർക്കറ്റിലേക്കുള്ള വഴിയും കാലങ്ങളായി ശോചനീയാവസ്ഥയിലാണ്. ചെറിയ മഴ പെയ്താൽ പോലും ചെളിവെള്ളം കെട്ടി കിടക്കുന്നതു മൂലം ആളുകൾക്ക് മാർക്കറ്റിലേക്ക് കടന്നു ചെല്ലാൻ കഴിയാത്ത അവസ്ഥയാണുള്ളത്. മാർക്കറ്റിന്റെ സമീപത്തു മറ്റു നിരവധി പ്രധാന പെട്ട സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്.
മത്സ്യ മാർക്കറ്റും, വഴിയും പെട്ടന്ന് തന്നെ നവീകരണ പ്രവർത്തി നടത്തി നിവിലുള്ള ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് സമിതി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ യുണിറ്റ് പ്രസിഡണ്ട് സി കെ മൊയ്‌ദീൻകോയ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി പി ആർ രഘുത്തമൻ, സി എം സന്തോഷ്‌, എം വേലായുധൻ, ഒ പി ഗിരീഷ്, ലിനീഷ്, അരുൺ നമ്പിയാട്ടിൽ വേലായുധൻ വസന്തം, ഹമീദ് റിബിൻ എന്നിവർ സംസാരിച്ചു.
Advertisements