KOYILANDY DIARY.COM

The Perfect News Portal

അശാസ്ത്രീയമായ നാഷണൽ ഹൈവേ നിർമാണ പ്രവർത്തികൾക്കെതിരെ യുഡിഎഫ് ചെങ്ങോട്ടുകാവ് പഞ്ചായത്ത്‌ കമ്മിറ്റി സമരകാഹളം നടത്തി

.
ചെങ്ങോട്ടുകാവ്: അശാസ്ത്രീയമായ നാഷണൽ ഹൈവേ നിർമാണ പ്രവർത്തികൾക്കെതിരെ യുഡിഎഫ് ചെങ്ങോട്ടുകാവ് പഞ്ചായത്ത്‌ കമ്മിറ്റി സമരകാഹളം നടത്തി. ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ ഹംസ ഹാദിയ അധ്യക്ഷത വഹിച്ചു.
സമരത്തിന്റെ ഒന്നാം ഘട്ടം എന്ന നിലയിൽ സമര കാഹളം എന്ന പേരിൽ ചെങ്ങോട്ടുകാവിൽ നിന്നു പൊയിൽക്കാവിലേക്ക് ഹൈവേ മാർച്ച് നടത്തി.
നാഷണൽ ഹൈവേ നിർമാണ പ്രവർത്തികൾ തുടങ്ങിയത് മുതൽ പ്രദേശവാസികളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് പുല്ലു വില കല്പിച്ചുകൊണ്ട്  NHAI അധികാരികളും കരാർ കമ്പനിയും മുന്നോട്ട് പോവുകയാണ്. നിരവധി തവണ ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ ജില്ലാ കളക്ടർ, നാഷണൽ ഹൈവേ അധികാരികൾ, കരാർ ഏറ്റെടുത്ത വാഗഡ് കമ്പനിയുടെ ആളുകൾ എന്നിവരുമായൊക്കെ കൂട്ടിക്കാഴ്ച നടത്തിയിട്ടും ഒന്നിനും ഒരു പരിഹാരവും ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് യുഡിഎഫ് ചെങ്ങോട്ടുകാവ് പഞ്ചായത്ത്‌ കമ്മിറ്റി ആവശ്യങ്ങൾ നേടിയെടുക്കും വരെ ശക്തമായ സമരവുമായി മുന്നോട്ടു പോകാൻ തീരുമാനം കൈക്കൊണ്ടത്. സി വി ബാലകൃഷ്ണൻ, യു വി മനോജ്‌, കെ എൻ. ഭാസ്കരൻ, സി പി. ആലി, മുരളി തൊറോത്ത്, വി. പി. പ്രമോദ്, തസ്‌ലിന നാസർ എന്നിവർ സംസാരിച്ചു.
Share news
error: Content is protected !!