KOYILANDY DIARY.COM

The Perfect News Portal

ട്രെ​യി​നിൽ വ​യോ​ധി​ക​ൻറെ മൊ​ബൈ​ൽ ഫോ​ണും പ​ണ​വും ക​വ​ർ​ന്ന കേ​സി​ൽ പ്ര​തി പിടിയിൽ

.

കൊച്ചി: ട്രെ​യി​നി​ലെ ഡി​സെ​ബി​ൾ​ഡ് കോ​ച്ചി​ൽ നി​ന്നും വ​യോ​ധി​ക​ൻറെ മൊ​ബൈ​ൽ ഫോ​ണും പ​ണ​വും ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം പ​ര​പ്പ​ന​ങ്ങാ​ടി പുറക്കൽ വീ​ട്ടി​ൽ റ​സ​ൽ ജാ​സി (26) നെ​യാണ് എ​റ​ണാ​കു​ളം റെയി​ൽ​വേ പൊ​ലീ​സ് അറസ്റ്റ് ചെ​യ്ത​ത്. കാ​ര​ക്ക​ൽ എക്‌സ്പ്രസിൻറെ ഡി​സെ​ബി​ൽ​ഡ് കോ​ച്ചി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന കൊ​ല്ലം സ്വ​ദേ​ശി​യു​ടെ മൊ​ബൈ​ൽ ഫോ​ണും 8,000 രൂ​പ​യു​മാ​ണ് മോഷ​ണം പോയത്. ഈ ​ക​ഴി​ഞ്ഞ ബുധനാഴ്ചയായിരു​ന്നു സം​ഭ​വം. 

തു​ട​ർ​ന്ന് സി​സി​ടി​വി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പിടിയിലാ​യ​ത്. പ്ര​തി​യി​ൽ നി​ന്നും മോ​ഷ​ണ മു​ത​ലു​ക​ൾ ക​ണ്ടെ​ടു​ത്തു. എറണാകുളത്തു നി​ന്നും ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് ചി​കി​ത്സ​ക്ക് പോ​കാ​നാ​യി ട്രെ​യി​നി​ൻറെ ഡിസെ​ബി​ൾ​ഡ് കോ​ച്ചി​ൽ യാ​ത്ര ചെ​യ്ത സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം.

Advertisements

 

Share news
error: Content is protected !!