സംഗീത സായന്തനം ചെങ്ങോട്ടുകാവ് “സ്വരരാഗ സുധ” സംഗീത ആരാധന സംഘടിപ്പിച്ചു
.
കൊയിലാണ്ടി: പ്രായം മറന്നും അവർ എത്തി സംഗീത ലഹരിയിൽ.. ചെങ്ങോട്ടുകാവ് ശ്രീരാമാനന്ദ ആശ്രമം നേതൃത്വത്തിൽ മുതിർന്ന പൗരന്മാരായ സംഗീത പഠിതാക്കളുടെ കൂട്ടായ്മ സംഗീത സായന്തനം “സ്വരരാഗ സുധ” സംഗീത ആരാധന സംഘടിപ്പിച്ചു. ആശ്രമം ഓഡിറ്റോറിയത്തിൽ നടന്ന സംഗീത ആരാധന സംഗീതജ്ഞൻ സുനിൽ തിരുവങ്ങൂർ ഉദ്ഘാടനം ചെയ്തു. സോമൻ ചാലിൽ അധ്യക്ഷത വഹിച്ചു. ശിവകുമാരാനന്ദ സ്വാമി മുഖ്യഭാഷണം നിർവഹിച്ചു.
.

.
പാലക്കാട് പ്രേം രാജ് ഗായിക തേജലക്ഷ്മി, എം.കെ. സത്യപാലൻ, എൻ. ചന്ദ്രശേഖരൻ, ലക്ഷ്മി, വി.പി. രാമകൃഷ്ണൻ, രാമചന്ദ്രൻ ഗിരിജാലയം, വി.പി. പ്രമോദ്, പുല്ലാട്ട് രാകേഷ്, ചന്ദ്രൻ കാർത്തിക, കെ.സുരേഷ് അമൃതാഞ്ജലി എന്നിവർ സംസാരിച്ചു. തുടർന്ന് പാലക്കാട് പ്രേംരാജിന്റെ ശിക്ഷണത്തിൽ സംഗീതം അഭ്യസിച്ച അമ്പതോളം ഗായകർ കീർത്തനങ്ങൾ, സംഘഗാനങ്ങൾ, കരോക്കെ ഗാനങ്ങൾ എന്നിവയിൽ സംഗീത പാടവം പ്രകടിപ്പിച്ചു.
.

വൈകിട്ട് 5 മണി വരെ നടന്ന പരിപാടിയിൽ പാലക്കാട് പ്രേംരാജ്, പന്തലായനി രാമകൃഷ്ണൻ, പുഷ്പ പി. പ്രേംരാജ്, ബാലകൃഷ്ണൻ കരുവണ്ണൂർ എന്നിവർ പക്കമേളമൊരുക്കി.



