KOYILANDY DIARY

The Perfect News Portal

കറവപ്പശുക്കൾക്ക് കാലിത്തീറ്റ വിതരണം ചെയ്തു

കാലിത്തീറ്റ വിതരണം ചെയ്തു.. കൊയിലാണ്ടി: നഗരസഭയിൽ 2022-23 വാർഷിക പദ്ധതിയിൽ കറവപ്പശുക്കൾക്കുള്ള കാലിത്തീറ്റ വിതരണം ആരംഭിച്ചു. നഗരസഭ അധ്യക്ഷ കെ.പി. സുധ വിതരണം ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ കെ.എ. ഇന്ദിര അധ്യക്ഷത വഹിച്ചു. നഗരസഭ കൌൺസിലർമാരായ എ. ലളിത, എൻ. ടി. രാജീവൻ, എം. ദൃശ്യ, വത്സരാജ് കേളോത്ത്, സി. സുധ, വെറ്ററിനറി സർജൻ വി. ഗീത, അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ  പി.ആർ. മോഹനൻ എന്നിവർ സംസാരിച്ചു.