ബാലസംഘം നന്തി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ 16-ാം മത് കേളുഏട്ടൻ സ്മാരക അക്ഷരോത്സവം നടത്തി
.
ബാലസംഘം നന്തി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ 16-ാം മത് കേളുഏട്ടൻ സ്മാരക അക്ഷരോത്സവം നടത്തി. എൽ പി വിഭാഗം: ആരുഷ് ദേവ്, ഐസ മെഹറിൻ, റെയ്ഹാൻ സി കെ. യു പി വിഭാഗം: മിഥാലി, അഭയ് കൃഷ്ണ, മിസ് രിയ. ഹൈസ്കൂൾ വിഭാഗം: നക്ഷത്ര, റിയ, പ്രണവ് എൻ അനീഷ്. ഹയർ സെക്കണ്ടറി വിഭാഗം: ദിയ ലിനീഷ്, വിഷ്ണുമായ, നിഹാര എസ് ബാബു എന്നിവർ വിജയികളായി.

സമാപന ചടങ്ങും സമ്മാനദാനവും മൂടാടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർപെഴ്സൺ എ.വി. ഭവാനി നിർവഹിച്ചു. പരിപാടിയിൽ മേഖലാ സെക്രട്ടറി അനന്തിതാ ദേവി അദ്ധ്യക്ഷത വഹിച്ചു. ഫെസിലിറ്റേറ്റേർസ്മാരായി അനീഷ് വി. സി, സനിൽ കുമാർ ഒ, ആതിരാ രജീഷ് ആർ. വി. വിനു കെ.ടി, പ്രകാശൻ പി.കെ, സുധാകരൻ കസ്തൂരി, സരിത എം, സന്ധ്യ ടി.കെ എന്നിവർ നേതൃത്വം നൽകി. മേഖലാ കൺവീനർ വി.ടി. ബിജീഷ് സ്വാഗതവും മേഖലാ പ്രസി ഡണ്ട് പ്രണവ് അനീഷ് നന്ദിയും പറഞ്ഞു.



