KOYILANDY DIARY.COM

The Perfect News Portal

പോക്‌സോ കേസില്‍ 63 വര്‍ഷം ശിക്ഷിക്കപ്പെട്ടയാള്‍ ജാമ്യത്തിലിറങ്ങി വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു

.

പത്തനംതിട്ട: പോക്‌സോ കേസില്‍ 63 വര്‍ഷം ശിക്ഷിക്കപ്പെട്ടയാള്‍ ജാമ്യത്തിലിറങ്ങി വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. സംഭവത്തില്‍ ഇയാളെ വീണ്ടും അറസ്റ്റ് ചെയ്തു. പത്തനാപുരം കുര തെക്കങ്കോട് കിഴക്കേതില്‍ വീട്ടില്‍ അനീഷ് (29) ആണ് അറസ്റ്റിലായത്. മൂന്ന് പോക്‌സോ കേസില്‍ പ്രതിയായ ഇയാള്‍ 63വര്‍ഷം ശിക്ഷിക്കപ്പെട്ട കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി ജാമ്യത്തിലിറങ്ങിയാണ് വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

 

തലവൂര്‍ അരിങ്ങട ഇലഞ്ഞിക്കോട് ഏലായില്‍ വെച്ചാണ് ഇയാള്‍ 61കാരിയായ വയോധികയെ വിവസ്ത്രയാക്കി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കുറ്ററ സൊസൈറ്റിയില്‍ പാല്‍ നല്‍കി മടങ്ങിയ വയോധികയെ വേനല്‍ മഴ പെയ്യുന്ന സമയത്ത് പാടത്തേക്ക് തള്ളിവീഴ്ത്തി വസ്ത്രങ്ങള്‍ വലിച്ചുകീറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പിന്നീട് തലവൂര്‍ രണ്ടാലും മൂട്ടില്‍ നിന്നാണ് ഇയാളെ നാട്ടുകാരുടെ സഹായത്തോടെ കുന്നിക്കോട് പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Share news
error: Content is protected !!