KOYILANDY DIARY

The Perfect News Portal

 കൊയിലാണ്ടിയിൽ എം.ഡി.എം.എ.യും, ബ്രൗൺഷുഗറുമായി രണ്ട് യുവാക്കൾ പിടിയിൽ

കൊയിലാണ്ടി നഗരത്തിൽ എം.ഡി.എം.എ.യും, ബ്രൗൺഷുഗറുമായി യുവാക്കൾ പിടിയിൽ. ഇന്നു രാവിലെയാണ് കൊയിലാണ്ടി ടൗണിൽ വെച്ച് രണ്ട് യുവാക്കളെ പോലീസ് പിടികൂടിയത്. ശ്രീകണ്ഠാപുരം കുഞ്ഞിക്കണ്ടി സിറാജുദ്ദീൻ (33), ഒഡീഷ ബാലേഷർ ദാസിപ്പുർ സ്വദേശി റഹീഷ് മുഹമ്മദ് (29) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ കൂടെയുണ്ടായിരുന്ന സവാദ് ഓടി രക്ഷപ്പെട്ടു. ഇവരിൽ നിന്നും, ഒരു ഗ്രാം എംഡി എം.എ യും, 9 ഗ്രാം ബ്രൗൺഷുഗറുമാണ് പിടികൂടിയത്.

എസ്. ഐ അനീഷ് വടക്കേടത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർ, മനോജ്, സിവിൽ പോലീസ് ഓഫീസർ ജലീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇന്നു രാവിലെ കൊയിലാണ്ടി ജി വി എച്ച്. എസ് എസ് നു സമീപം വാഹന പരിശോധനക്കിടെയാണ് ഇവരെ പിടികൂടിയത്. ഇവർ സഞ്ചരിച്ച KL 21 R245 ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരു മാസത്തിനിടയിൽ 6-ാ മത്തെ മയക്കുമരുന്നു വേട്ടയാണ് കൊയിലാണ്ടി പോലീസ് നടത്തിയത്.