KOYILANDY DIARY

The Perfect News Portal

കൊടുവള്ളിയിൽ 38.5 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ട് പേർ പിടിയിൽ

കൊടുവള്ളിയിൽ 38.5 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ട് പേർ പൊലീസിന്റെ പിടിയിലായി. തലപ്പെരുമണ്ണ തടായിൽ ഇഷാം (36), ആലപ്പുറായിയിൽ  അബ്ദുൽ ലത്തീഫ്  (ദിലീപ് 43) എന്നിവരെയാണ് കൊടുവള്ളി ഇൻസ്പെക്ടർ കെ. പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ്‌ ചെയ്‌തത്‌.
ഞായർ രാവിലെ പത്തോടെ കൊടുവള്ളി സഹകരണ ബാങ്കിന് സമീപത്തുനിന്നാണ്‌ 23.5 ലക്ഷം രൂപയുമായി ഇഷാമിനെ പിടികൂടിയത്‌. ഇയാളെ ചോദ്യം ചെയ്തതിൽനിന്നാണ് ലത്തീഫിനെക്കുറിച്ചുള്ള വിവരങ്ങൾ  ലഭിച്ചത്. തുടർന്ന് ലത്തീഫിന്റെ വീട്ടിലെത്തി നടത്തിയ പരിശോധനയിൽ 15 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. എസ്ഐമാരായ സജു, ബേബി മാത്യു, സി പി. ശ്രീജിത്ത് തുടങ്ങിയവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.