KOYILANDY DIARY.COM

The Perfect News Portal

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്കുള്ള പരിശീലന പരിപാടി

.
കോഴിക്കോട്: ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്കുള്ള പരിശീലന പരിപാടി 23 ന് ആരംഭിക്കും. കോഴിക്കോട് ജില്ലയിലെ ബേപ്പൂർ നടുവട്ടത്ത് സ്ഥിതി ചെയ്യുന്ന, കേരള സർക്കാർ സ്ഥാപനമായ ക്ഷീര പരിശീലന കേന്ദ്രത്തിൽ വെച്ച് ഒക്ടോബർ 23, 24 തീയതികളിൽ നടത്തും.
കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്കാണ് പരിശീലനം. രജിസ്ട്രേഷൻ ഫീസ് 20 രൂപ. ആധാർ കാർഡിൻ്റെ പകർപ്പ് പരിശീലന സമയത്ത് ഹാജരാക്കേണ്ടതാണ്. താൽപര്യമുള്ളവർ ഒക്ടോബർ 14 ന് വൈകിട്ട് അഞ്ചിന് മുൻപ് ഫോണിൽ കൂടിയോ നേരിട്ടോ പേര് രജിസ്റ്റർ ചെയ്യണം. കൺഫർമേഷൻ ലഭിച്ചവരെ മാത്രം പരിശീലനത്തിന് പങ്കെടുപ്പിക്കുന്നതാണ്.
 ഫോൺ: 0495-2414579
Share news