KOYILANDY DIARY

The Perfect News Portal

ഇന്ന്‌ പന്തുരുളും – യൂറോപ്പിൽ വീണ്ടും ഫുട്‌ബോൾ കാലം

യൂറോപ്പിൽ വീണ്ടും ഫുട്‌ബോൾ കാലം. യൂറോപ്പിലെ പ്രധാന ലീഗുകൾ പുതിയ സീസൺ തുടങ്ങുകയാണ്‌. ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിലും സ്‌പാനിഷ്‌ ലീഗിലും ഫ്രഞ്ച്‌ ലീഗിലും ഇന്ന്‌ പന്തുരുളും. ജർമൻ ലീഗിന്‌ 18ന്‌ തുടക്കമാകും. ഇറ്റാലിയൻ ലീഗ്‌ 19നാണ്‌ തുടങ്ങുന്നത്‌.

ലയണൽ മെസിയും ക്രിസ്‌റ്റ്യാനോ റൊണാൾഡോയും ഇല്ലാത്ത ആദ്യ സീസണാണിത്‌. റൊണാൾഡോ മാഞ്ചസ്‌റ്റർ യുണൈറ്റഡ്‌ വിട്ട്‌ ജനുവരിയിൽ സൗദി ക്ലബ്‌ അൽ നാസറിൽ ചേർന്നു. കഴിഞ്ഞ സീസണിൽ ഫ്രഞ്ച്‌ ചാമ്പ്യൻമാരായ പിഎസ്‌ജിയുടെ ഭാഗമായിരുന്ന മെസി ജൂണിലാണ്‌ അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മയാമിയിലേക്ക്‌ ചേക്കേറിയത്‌.