KOYILANDY DIARY

The Perfect News Portal

മേഖലാ കേന്ദ്രങ്ങളിൽ സർക്കാർ ജീവനക്കാരുടെ മാർച്ച്

കോഴിക്കോട്‌: വിവിധ ആവശ്യങ്ങളുന്നയിച്ച്‌ എൻജിഒ യൂണിയൻ സംസ്ഥാന സർക്കാർ രാജ്ഭവനിലേക്കും മേഖലാ കേന്ദ്രങ്ങളിലേക്കും മാർച്ച്‌ നടത്തി. ജില്ലയിൽ കോഴിക്കോട് സിവിൽ സ്റ്റേഷൻ, വടകര, കുന്നമംഗലം എന്നിവിടങ്ങളിലായിരുന്നു മാർച്ച്. സിവിൽ സ്റ്റേഷൻ മാർച്ച് സംസ്ഥാന ട്രഷറർ വി കെ ഷീജ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡണ്ട് എം. ദൈത്യേന്ദ്രകുമാർ അധ്യക്ഷത വഹിച്ചു. 
ജില്ലാ സെക്രട്ടറി ഹംസ കണ്ണാട്ടിൽ, ട്രഷറർ വി സാഹിർ, കെ രാജേഷ് തുടങ്ങിയവർ സംസാരിച്ചു. വടകരയിൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എൻ എസ് ഷൈൻ ഉദ്ഘാടനം ചെയ്തു. ടി കെ. അനിൽകുമാർ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം സിന്ധു രാജൻ, ടി സജിത്ത്കുമാർ, പി കെ ഹനീഷ്‌, വി പി. രാജീവൻ, എം കെ. കമല, ക്രിസ്‌റ്റീദാസ്‌, കെ മിനി, സജിൽകുമാർ എന്നിവർ സംസാരിച്ചു. കുന്നമംഗലം മിനി സിവിൽ സ്റ്റേഷൻ ധർണ സംസ്ഥാന കമ്മിറ്റിയംഗം കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. പി സി ഷജീഷ് കുമാർ, വി. വിനീജ, കെ ജി. രാജൻ, എൻ. ലിനീഷ്‌, എം കെ. സജിത്ത്‌, ജോസ്‌ കുര്യാക്കോസ്‌, പി സി ഷീന, ഇ പ്രവീൺ, പി സജു, വി കെ സജില  എന്നിവർ സംസാരിച്ചു.