KOYILANDY DIARY

The Perfect News Portal

ബിജെപിയിലേക്ക്‌ വന്നവർ തിരിച്ചുപോകുന്നത്‌ എന്താണെന്ന്‌ അറിയില്ല; പ്രസിഡണ്ട് കെ. സുരേന്ദ്രൻ

കൊച്ചി: ബിജെപിയിലേക്ക്‌ വന്നവർ തിരിച്ചുപോകുന്നത്‌ എന്താണെന്ന്‌ അറിയില്ലെന്നും പരിശോധിക്കാമെന്നും സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. എല്ലാവർക്കും അർഹിക്കുന്ന പരിഗണന നൽകാൻ സംസ്ഥാന ബിജെപിക്ക്‌ പരിമിതിയുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. പ്രമുഖർ അടുത്തിടെ ബിജെപി വിടുന്നതിനെക്കുറിച്ചുള്ള വാർത്താലേഖകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു സുരേന്ദ്രൻ.

രാജസേനനും അലി അക്‌ബറിനും സംസ്ഥാന സമിതി അംഗത്വവും സ്ഥാനാർഥിത്വവും നൽകി.  ഭീമൻ രഘുവിനെയും മൽസരിപ്പിച്ചു. എന്നാൽ അവർ  പെട്ടെന്നാണ്‌ പാർടി വിട്ടതെന്ന് സുരേന്ദ്രൻ പറഞ്ഞു.

Advertisements