KOYILANDY DIARY

The Perfect News Portal

കൊല്ലം പിഷാരികാവിലെ കാഴ്ചശീവേലി ഭക്തിസാന്ദ്രമായി

കൊയിലാണ്ടി: പിഷാരികാവിൽ കാഴ്ചശീവേലി ഭക്തിസാന്ദ്രമായി. കൊല്ലം പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തിൻ്റെ മൂന്നാം ദിവസമായ ഞായറാഴ്ച വൈകീട്ട് നടന്ന കാഴ്ചശീവേലി ദർശിക്കാൻ ആയിരങ്ങൾ ഒഴുകിയെത്തി. കലാമണ്ഡലം ശിവദാസ് മാരാരുടെ മേള പ്രമാണത്തിൽ നൂറോളം വരുന്ന വാദ്യകലാകാരൻമാർ അണിനിരന്നു. ഒഴിവു ദിവസമായതിനാൽ ക്ഷേത്ര പരിസരം ജനനിബിഡമായിമായിരുന്നു.