SlRൽ വിശ്വാസമില്ലാത്ത കൊയിലാണ്ടി MLA രാജിവെക്കണം: BJP
.
കൊയിലാണ്ടി: രാജ്യത്തെ തിരഞ്ഞെടുപ്പുകളിലെ വോട്ടേഴ്സ് ലിസ്റ്റ് ശുദ്ധീകരണത്തിന് നടപ്പാക്കിയ SlR ൽ വിശ്വാസമില്ലാത്ത കൊയിലാണ്ടി MLA രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് BJP മണ്ഡലം കമ്മിറ്റി കൊയിലാണ്ടിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. യോഗത്തിൽ കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് കെ കെ വൈശാഖ് അധ്യക്ഷത വഹിച്ചു. ജില്ല ജനസെക്രടറി എസ് ആർ ജയ്കിഷ് ഉദ്ഘാടനം ചെയ്തു.
.

.
ജില്ല വൈസ് പ്രസിഡണ്ട് അഡ്വ. വി സത്യൻ, മണ്ഡലം ജന സെക്രട്ടറിമാരായ ജിതേഷ് കാപ്പാട്, അതുൽ പെരുവട്ടൂർ എന്നിവർ സംസാരിച്ചു. ദീപ കുനിയിൽ ഒ മാധവൻ, രവി വല്ലത്ത്, കെപി എൽ മനോജ്, പ്രഗീഷ് ലാൽ വിനോദ് കാപ്പാട്, പ്രിയ ഒരുവമ്മൽ, ചന്ദ്രിക, രഞ്ജിത്ത് പൊയിൽക്കാവ് അഭിജിത്ത് കൊല്ലം, ഷിജു വെങ്ങളം എന്നിവർ നേതൃത്വം നൽകി.



