KOYILANDY DIARY

The Perfect News Portal

വന്ദേഭാരത് എക്‌സ്പ്രസിന് തിരൂരില്‍ സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: വന്ദേഭാരത് എക്‌സ്പ്രസിന് തിരൂരില്‍ സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. നയപരമായ തീരുമാനമാണിതെന്നും സുപ്രീം കോടതി പറഞ്ഞു. നേരത്തേ കേരള ഹൈക്കോടതി ഈ ആവശ്യം നിരസിച്ചിരുന്നു. ഈ വിധിക്കെതിരായ അപ്പീലാണ്‌ ചീഫ്‌ ജസ്‌റ്റിസ്‌ വൈ വി ചന്ദ്രചൂഡ്‌ ഉൾപ്പെട്ട ബഞ്ച്‌ തള്ളിയത്‌.