വീട് കുത്തി തുറന്ന് മോഷണം നടത്തിയ പ്രതിയെ പോലീസ് പിടികൂടി
.
കൊയിലാണ്ടി: ഹോമിയോ ആശുപത്രിക്ക് സമീപം ശിവദം വീട്ടിൽ ഗിരീഷ് ബാബുവിന്റെ വീട് കുത്തി തുറന്ന് കളവുചെയ്ത കേസിലെ പ്രതിയെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. ജൂലായ് 7ന് രാത്രി ആൾ താമസമില്ലാത്ത സമയത്താണ് മോഷണം നടത്തിയത്. സംഭവത്തിൽ കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.
.

.
കൂരാച്ചുണ്ട് സ്വദേശിയും ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയായ മുസ്തഫ എന്ന മുത്തുവിനെ തിരൂരിൽ വെച്ചാണ്പോലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിൽ ഉണ്ടായിരുന്ന മൂന്നോളം പേരെ ഇനിയും കണ്ടെത്തേണ്ടതുണ്ട്. കൊയിലാണ്ടിയിൽ നടന്ന മറ്റ് കളവു കേസുകളിൽ ഇവർക്ക് ബന്ധമുണ്ടോ എന്ന് പോലീസ് പ്രത്യേകം അന്വേഷിക്കുന്നുണ്ട്. കേസന്വേഷണത്തിൽ കൊയിലാണ്ടി എസ് എച്ച് ഒ കിരൺ, എസ് ഐ മണി എൻ കെ എസ് ഐ മനോജ് യു, വിജു വാണിയംകുളം, പ്രവീൺകുമാർ എന്നിവർ ഉണ്ടായിരുന്നു .



