KOYILANDY DIARY

The Perfect News Portal

കൊടുവളളിയിൽ മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ആൾ പിടിയിൽ

കൊടുവളളിയിൽ മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ആൾ പിടിയിൽ. കിഴക്കോത്ത് കാവിലുമ്മാരം വേറക്കുന്നുമ്മൽ അബ്ദുൾ ലത്തീഫി (46) നെയാണ്‌ കൊടുവള്ളി പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌.
അഞ്ചുവർഷമായി ഇയാൾ പീഡിപ്പിക്കുന്നുണ്ടെന്ന് മൊഴിയിൽ പറയുന്നു. പോക്‌സോയ്ക്ക് പുറമെ ഭിന്നശേഷി ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. താമരശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു.
Advertisements