KOYILANDY DIARY

The Perfect News Portal

SPC ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് ഉത്സവാന്തരീക്ഷത്തിൽ നടന്നു

കൊയിലാണ്ടി: പന്തലായനി ഗവ. ഹയർ സെക്കന്ററി സ്കൂളിലെ പ്രഥമ SPC ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് ഉത്സവാന്തരീക്ഷത്തിൽ നടന്നു. എം എൽ എ കാനത്തിൽ ജമീല സല്യൂട്ട് സ്വീകരിച്ചു. കൊയിലാണ്ടി നഗരസഭാധ്യക്ഷ സുധ കിഴക്കേപ്പാട്ട്, വാർഡ് കൗൺസിലർ പ്രജിഷ, പി ടി എ പ്രസിഡണ്ട് സുരേഷ് ബാബു, കൊയിലാണ്ടി SI അനീഷ് വി, പ്രിൻസിപ്പാൾ പ്രബീത്, ഹെഡ് മിസ്ട്രസ്എം കെ ഗീത, S P C  പി ടി എ പ്രസിഡണ്ട് മണി, ഡെപ്യൂട്ടി H M ബീന ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ശ്രീജ തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുത്തു.
രണ്ടു വർഷത്തെ പരിശീലനം പൂർത്തിയാക്കിയ 42 കേഡറ്റുകളാണ് പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തത്. അധ്യാപകരും, രക്ഷിതാക്കളും, നാട്ടുകാരും ഉൾപ്പെട്ട വൻ ജനാവലി പരേഡ് വീക്ഷിക്കാൻ എത്തിച്ചേർന്നു. കൊയിലാണ്ടി  സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായ ബിജീഷ്‌, ണികണ്ഠൻ, ശ്രീമതി രാഗി എന്നിവർക്കൊപ്പം യൂണിറ്റ് ചാർജുള്ള അദ്ധ്യാപകരായ ജെറോം ഫെർണാണ്ടസ്, റീന കെ എം എന്നിവർ ആവശ്യമായ മാർഗ നിർദേശങ്ങൾ നൽകി.