KOYILANDY DIARY

The Perfect News Portal

ഷൈമ പി.വി.യുടെ കവിതാ സമാഹാരം” ഉള്ളുരുക്കങ്ങൾ” പ്രകാശനം ചെയ്തു.

ഷൈമ പി.വി.യുടെ ആദ്യ കവിതാ സമാഹാരം” ഉള്ളുരുക്കങ്ങൾ” പ്രകാശനം ചെയ്തു. കൊയിലാണ്ടി ആർട്സ് ആൻ്റ് സയൻസ് കോളജിൽ വച്ച് നടന്ന ചടങ്ങിൽ കല്പറ്റ നാരായണൻ മാസ്റ്റർ എഴുത്തുകാരൻ സത്യചന്ദ്രൻ പൊയിൽകാവിന് കൈമാറിയാണ് പ്രകാശനം നിർവ്വഹിച്ചത്. അബൂബക്കർ കാപ്പാട്, രാധാകൃഷ്ണൻ എടച്ചേരി, ഹീര വടകര, ശ്രുതി വൈശാഖ്, ലളിത ടീച്ചർ, പീതാംബരൻ മാസ്റ്റർ തുടങ്ങിയ സാഹിത്യ പ്രവർത്തകരും, സാമൂഹ്യപ്രവർത്തകരും വേദി ധന്യമാക്കി. പി.വി. രാജു മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
നീറുന്ന സാമൂഹ്യ പ്രശ്നങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന ഉള്ളുരുക്കങ്ങൾക്ക് ആശംസയേകിയവർക്കും അനുഗ്രഹങ്ങൾ ചൊരിഞ്ഞവർക്കും ഷൈമ മറുമൊഴി നൽകി.ഉള്ളുരുക്കങ്ങളിലെ ഉള്ളിലേക്ക് നാം കടന്നുചെല്ലുമ്പോൾ..  ശ്രദ്ധയോടെ സസൂഷ്മം പടുത്തുയർത്തുന്ന ഒരു സ്മാരകമാണോ അതോ സാമൂഹ്യ അനീതികളോടുള്ള അനിഷേധ്യ പ്രതികരണമാണോ, ഇത്തരം അസ്വസ്ഥതതകളിൽ നിന്ന്, മാനസിക സംഘർഷതകളിൽ നിന്ന് അനസ്യൂതമൊഴുകുന്നപദവിസ്മയമാണോ കവിത? അത് സാമൂഹ്യ പ്രതിഷേധത്തിന്റെ ഭാഷയായും, ആയുധമായും ഉപയോഗപ്പെടുത്തുന്നവരുണ്ട്.
യാഥാർത്ഥ്യത്തിൽ നിന്നും സ്വതന്ത്രമായൊരു യാഥാർത്ഥ്യം (വെർച്വൽ റിയാലിറ്റി) സൃഷ്ടിക്കുന്നതിനുള്ള ഒരു പ്രോഗ്രാമിങ് കോഡാണ് കാവ്യ ഭാഷ. കവിത എഴുതുന്ന ഓരോരുത്തരുടെയും ഉള്ളിലെ ആശയത്തെ, വൈയക്തികാനുഭവങ്ങളെ, അനുഭൂതികളെ, സംഘർഷങ്ങള, ചിന്തകളെ വ്യത്യസ്തമായി അവതരിപ്പിക്കുന്ന മാധ്യമമാണ് കവിത.
കരുതലോടെ, സ്നേഹത്തോടെ വാക്കുകൾ വച്ചുയർത്തുന്ന സ്മാരകമാണ് കവിതകൾ. അനുവാചകനെ കർമ്മോൻ മുഖമാക്കുക എന്ന ലക്ഷ്യവും കവിതയ്ക്കുണ്ട്.
പുതിയ കവിതയിലെ ഓരോ വാക്കും പ്രയോഗവും ഓരോ തരം എഴുത്തുകാരുടെയും ചിന്തയുടെയും കാഴ്ചപ്പാടിന്റെയും പ്രതിഫലനമാണ്. വായനയെന്ന മഹാ അനുഭവത്തിൽ വേരൂന്നിയത് തന്നെയാണ് സർഗാത്മകത. വായനയുടെ ആഴവും പരപ്പും കൂടുംതോറും എഴുത്തിന്റെ പകിട്ടും മാറി വരും. അതിന് അനുഭവത്തിന്റെ തീക്ഷ്ണത കൂടെയുണ്ടെങ്കിൽ അനുവാചക മനസ്സിൽ കുത്തിക്കയറും.