കെ.എസ്.സി.എഫ്. കൊയിലാണ്ടി യൂണിറ്റ് ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി
.
കൊയിലാണ്ടി: ഗാന്ധിജയന്തി ദിനത്തിൽ കെ.എസ്.സി.എഫ്. കൊയിലാണ്ടി യൂണിറ്റ് ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി. പ്രസിഡണ്ട് പ്രഭാകരൻ എൻ. കെ.യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സ്റ്റേറ്റ് കൗൺസിലർ അശോകൻ ഇടവന ഉദ്ഘാടനം ചെയ്തു. രാഘവൻ മാസ്റ്റർ വി.എം, ചന്തുക്കുട്ടി എം, വേണു പി, ഉണ്ണിനായർ, രാമുണ്ണി പി എന്നിവർ സംസാരിച്ചു. മിഠായി വിതരണവും നടന്നു. പ്രേമസുധ എം നന്ദി പറഞ്ഞു.




