KOYILANDY DIARY.COM

The Perfect News Portal

ഗാന്ധിജയന്തി ദിനം: കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ശുചീകരണ പ്രവർത്തനങ്ങളും ഹരിതവൽക്കരണവും നടത്തി

.
കൊയിലാണ്ടി: ഗാന്ധിജയന്തി ദിനത്തിൽ ശുചിത്വം തന്നെ സേവനം എന്ന തത്വചിന്തയിൽ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ശുചീകരണ പ്രവർത്തനങ്ങളും ഹരിതവൽക്കരണവും നടത്തി. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ ഇന്ത്യൻ റെയിൽവേ നടത്തുന്ന ‘സ്വച്ഛതാ പഖോട’ യുടെ സമാപന വേളയിലാണ് ആർ ശങ്കർ മെമ്മോറിയൽ കോളേജിലെ എൻ എസ് എസ് വളണ്ടിയർമാരും റെയിൽവേ ജീവനക്കാരും സ്റ്റേഷനും പരിസരവും വൃത്തിയാക്കിയത്. സ്റ്റേഷൻ സൂപ്രണ്ട് റൂബിൻ, ട്രാഫിക് ഇൻസ്‌പെക്ടർ വിനു ടി, പോയന്റ്സ്‌മാൻ അഭിനന്ദ് എന്നിവർ നേതൃത്വം നൽകി.
ഹരിതവൽക്കരണത്തിന്റെ ഭാഗമായി സ്റ്റേഷൻ പരിസരത്ത് മരങ്ങൾ നടുന്ന പ്രവൃത്തി സ്റ്റേഷൻ സൂപ്രണ്ട് മനോജ് കുമാർ, ദിലീപ്, ഹെൽത്ത് ഇൻസ്‌പെക്ടർ കുമാരി സോണി, പോയന്റ്സ്‌മാൻ പ്രത്യുവിൻ എന്നിവർ നിർവഹിച്ചു. ചടങ്ങിൽ സെപ്റ്റംബർ 29ന് സ്റ്റേഷനിൽ കുഴഞ്ഞുവീണ യാത്രക്കാരന്റെ ജീവൻ രക്ഷിച്ച സ്റ്റേഷൻ മാസ്റ്റർ ജിനിഷ, സിഗ്നൽ സീനിയർ ടെക്നിഷ്യൻ  സുധീഷ്, പോയന്റ്സ്മാൻ പ്രിയ എന്നിവരെ ആദരിച്ചു. ആർ ശങ്കർ മെമ്മോറിയൽ കോളേജിലെ വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സ്റ്റേഷൻ മാസ്റ്റർ സോണൽ സമ്മാന വിതരണം നടത്തി. കമേഴ്‌സ്യൽ മാനേജർ സജീഷ് നന്ദി പറഞ്ഞു.
Share news