KOYILANDY DIARY

The Perfect News Portal

അയ്യങ്കാളിയെ അവഹേളിച്ചതിൽ കേരള പട്ടിക സമാജം പ്രതിഷേധിച്ചു

കൊയിലാണ്ടി: നവോത്ഥാന നായകൻ മഹാത്മ അയ്യങ്കാളിയെ സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിച്ചതിൽ പ്രതിഷേധിച്ച്. കേരള പട്ടിക സമാജം കൊയിലാണ്ടിയിൽ പ്രതിഷേധവും പൊതുയോഗവും നടത്തി. പ്രതികളെ ഉടൻ പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് കേരളപട്ടിക സമാജം ആവശ്യപ്പെട്ടു.

എം.എം.ശ്രീധരൻ, പി.എം.ബി നടേരി, നിർമ്മല്ലൂർ ബാലൻ, കെ.എ. ജനാർദനൻ, എ.കെ. ബാബുരാജ്, എം.ടി. വിശ്വൻ, കെ.ടി. നാണു, പി.വി. പവിത്രൻ, വി.കെ അബീഷ് എന്നിവർ നേതൃത്വം നൽകി,

Advertisements