KOYILANDY DIARY

The Perfect News Portal

വനിതാ ശാക്തീകരണം സാധ്യമായത് കുടുംബശ്രീയിലൂടെ: മേയർ ഡോ: ബീന ഫിലിപ്പ്

വനിതാ ശാക്തീകരണം സാധ്യമായത് കുടുംബശ്രീയിലൂടെ: മേയർ ഡോ: ബീന ഫിലിപ്പ്. കൊയിലാണ്ടി: ഒരു കാലത്ത് സാമൂഹ്യ സാമ്പത്തിക മേഖലകളിൽ ഏറെ അവഗണിക്കപ്പെട്ട സ്ത്രീ സമൂഹത്തെ കൈ പിടിച്ചുയർത്തിയത് കുടുംബശ്രീ സംവിധാനമാണെന്ന് കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ: ബീന ഫിലിപ്പ് പറഞ്ഞു. കുടുംബശ്രീ രജത ജൂബിലി ആഘോഷ പരിപാടികളുടെ സമാപനം കൊയിലാണ്ടി നഗരസഭ ഇ.എം. എസ്. സ്മാരക  ടൗൺഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മേയർ.
ഇന്ന് സാമൂഹ്യ ജീവിതത്തിൽ മുഖ്യധാര ശില്പികളായി സ്ത്രീ സമൂഹം മാറി. ഇതിനു അടിത്തറ പാകിയത് ഇ.എം.എസ് നേതൃത്വം നൽകി നടപ്പാക്കിയ ജനകീയാസൂത്രണ പ്രസ്ഥാനവും കുടുംബശ്രീയുമാണെന്നത് നാം അഭിമാനപൂർവം ഓർക്കേണ്ടതുണ്ട്. ഹരിത കർമസേന മുതൽ ജനകീയ ഹോട്ടൽ വരെയുള്ള സാമൂഹ്യ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്ന ജനകീയ പ്രസ്ഥാനമായി കുടുംബശ്രീ മാറിയെന്നും മേയർ പറഞ്ഞു.
Advertisements
നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപാട്ട് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ സിന്ധു മുഖ്യ പ്രഭാഷണവും ഡി.പി.എം ബ്രിജേഷ് ക്ലാസും കൈകാര്യം ചെയ്തു. സൗത്ത് സിഡിഎസ് ചെയർപേഴ്സൺ വിബിന കെ. കെ റിപ്പോർട്ട്‌ അവതരിപ്പിച്ചു.
നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ. സത്യൻ, സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ.എ.ഇന്ദിര, സി. പ്രജില, നിജില പറവക്കൊടി, ഇ.കെ. അജിത്ത്, കൗൺസിലർ രജീഷ് വെങ്ങളത്ത് കണ്ടി, നഗരസഭ സൂപ്രണ്ട് കെ.കെ. ബീന, മെമ്പർ സെക്രട്ടറി ഷീബ ടി. കെ, മുൻ ഡി.എം.സി പി.സി. കവിത എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നഗരസഭാ ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു സ്വാഗതവും നോർത്ത് സിഡിഎസ് വൈസ് ചെയർപേഴ്സൺ ആരിഫ. വി നന്ദിയും പറഞ്ഞു.
Advertisements