KOYILANDY DIARY.COM

The Perfect News Portal

ജനശ്രീ സുസ്ഥിര മിഷൻ ചേമഞ്ചേരി മണ്ഡല സഭ 19 -ാം വാർഷിക ആഘോഷവും ഗാന്ധി സ്‌മൃതി സംഗമവും നടത്തി

.
കൊയിലാണ്ടി: ജനശ്രീ സുസ്ഥിര മിഷൻ ചേമഞ്ചേരി മണ്ഡല സഭ 19 -ാം വാർഷിക ആഘോഷവും ഗാന്ധി സ്‌മൃതി സംഗമവും നടത്തി. ജില്ലാ ജനശ്രീ മിഷൻ ചെയർമാൻ എൻ. സുബ്രമണ്യൻ രാവിലെ 10 മണിക്ക് തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ 19 -ാം വാർഷിക ആഘോഷവും സ്‌മൃതി സംഗമവും ഔപചാരികമായി ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ ടി പി രാഘവൻ അധ്യക്ഷത വഹിച്ചു.
ജനശ്രീ കൊയിലാണ്ടി ബ്ലോക്ക് യൂണിയൻ ചെയർമാൻ വി വി സുധാകരൻ, സൗത്ത് മണ്ഡലം ചെയർമാൻ അൻസാർ കൊല്ലം എന്നിവർ സംസാരിച്ചു. ജനശ്രീ സംഘം അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ വേറിട്ട കാഴ്ചയായിരുന്നു. കൊയിലാണ്ടി എംഎൽഎ അഡ്വ: കെ. പ്രവീൺ കുമാർ സമാപന യോഗം ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട്‌ സി ടി അജയ്‌ബോസ് അധ്യക്ഷത വഹിച്ചു.
തുടർന്ന് ജനശ്രീ കൊയിലാണ്ടി ബ്ലോക്ക് യൂണിയൻ കോർഡിനേറ്റർ അലിക്കോയ പുതിശ്ശേരി, അനിൽ പണലിൽ, ഷബീർ ഇളവനകണ്ടി, ഭാസ്കരൻ മേലോത്ത് ഗോപാലൻ എന്നിവർ സംസാരിച്ചു. യോഗത്തിൽ ചേമഞ്ചേരി മണ്ഡലം ജനശ്രീ സെക്രട്ടറി കാർത്തി മേലോത്ത് സ്വാഗതവും മണ്ഡലം ട്രഷറർ ദാമോദർ നന്ദിയും പറഞ്ഞു. ശേഷം ജനഗണമന ആലാപനത്തോടെ യോഗം അവസാനിച്ചു.
Share news