KOYILANDY DIARY.COM

The Perfect News Portal

അന്താരാഷ്ട്ര വയോജന ദിനാചരണം: എഫ്എംആർ ഇന്ത്യ ആശാ നികേതൻ സന്ദർശിച്ച് ശ്രീ സത്യസായി വിമൻസ് കോളേജ്

.
കോഴിക്കോട്: അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് ശ്രീ സത്യസായി വിമൻസ് കോളേജിന്റെ നേതൃത്വത്തിൽ എഫ്എംആർ ഇന്ത്യ ആശാ നികേതൻ,  നന്ദി ബസാർ സന്ദർശിച്ചു. വയോജനങ്ങളോടുള്ള സ്നേഹവും ബഹുമാനവും കരുതലും പങ്കുവെക്കുന്നതിനും സാമൂഹിക ഉത്തരവാദിത്വത്തിന്റെ സന്ദേശം ഉയർത്തിപ്പിടിക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചത്.
FMR India Asha Niketan സ്റ്റാഫ് അംഗം സന്തോഷ് സ്വാഗതം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ ഡോ. വി.എസ്. അനിത ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ശ്രീ സത്യസായി വിമൻസ് കോളേജിലെ സാമ്പത്തികശാസ്ത്ര വിഭാഗം മേധാവിയും അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. രാഖി രഞ്ജിത്ത് വയോജനങ്ങളുടെ അന്തസ്സും അവകാശങ്ങളും സമൂഹത്തിൽ അവർക്കുള്ള പ്രാധാന്യവും സംബന്ധിച്ച് സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി വയോജനങ്ങളെ ആദരിക്കുന്നതിന്റെ പ്രതീകമായി പൊന്നാട അണിയിക്കൽ ചടങ്ങ് സംഘടിപ്പിച്ചു. കോളേജ് വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ച് Asha Niketan-ലെ അംഗങ്ങളുമായി സന്തോഷം പങ്കിട്ടു. Asha Niketan-ലെ കമ്മ്യൂണിറ്റി അംഗങ്ങളും വിവിധ സാംസ്കാരിക പരിപാടികൾ അവതരിപ്പിച്ചു. ഇരു വിഭാഗങ്ങളുടെയും കലാപരിപാടികൾ പരസ്പര സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും മനോഹരമായ അനുഭവമായി. തുടർന്ന് കോളേജിന്റെ നേതൃത്വത്തിൽ കൊണ്ടുവന്ന ലഘുഭക്ഷണങ്ങൾ Asha Niketan-ലെ കമ്മ്യൂണിറ്റി അംഗങ്ങൾക്ക് വിതരണം ചെയ്തു.
വയോജനങ്ങളെ സമൂഹത്തിന്റെ അവിഭാജ്യഘടകമായി പരിഗണിക്കുകയും അവരുടെ അനുഭവങ്ങളും ജീവിതപാഠങ്ങളും പുതുതലമുറയ്ക്ക് കൈമാറുന്നതിനുള്ള അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം പരിപാടിയിൽ ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികളിൽ സഹാനുഭൂതി, കരുണ, സാമൂഹിക ഉത്തരവാദിത്വം, ഉൾച്ചേരൽ എന്നീ മൂല്യങ്ങൾ വളർത്തുന്നതിന് സന്ദർശനം സഹായകമായി.
Share news