ക്ഷേമ പെൻഷൻ അട്ടിമറിക്കാനുള്ള യു ഡി എഫ് നീക്കത്തിൽ പ്രതിഷേധിച്ച് ചേമഞ്ചേരി വില്ലേജ് ഓഫീസിലേക്ക് സിപിഐഎം മാർച്ച് നടത്തി
.
ചേമഞ്ചേരി: ക്ഷേമ പെൻഷൻ അട്ടിമറിക്കിനുള്ള യു ഡി എഫ് നീക്കത്തിൽ പ്രതിഷേധിച്ച് സിപിഐഎം നേതൃത്വത്തിൽ ചേമഞ്ചേരി വില്ലേജ് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തി. സിഐടിയു ഏരിയ സെക്രട്ടറി സി. അശ്വനീദേവ് ഉദ്ഘാടനം ചെയ്തു. വി.പി രാജീവൻ അധ്യക്ഷത വഹിച്ചു. പി സി സതീഷ് ചന്ദ്രൻ, കെ. ശ്രീനിവാസൻ സംസാരിച്ചു. എം. നൗഫൽ സ്വാഗതവും എൻ പി അനീഷ് നന്ദിയും പറഞ്ഞു.



