KOYILANDY DIARY

The Perfect News Portal

ഫറോക്ക് പാലത്തിൽ നിന്ന് ചാടി ദമ്പതികൾ ആത്മഹത്യക്ക് ശ്രമിച്ചു

ഫറോക്ക് പാലത്തിൽ നിന്ന് ചാടി ദമ്പതികൾ ആത്മഹത്യക്ക് ശ്രമിച്ചു. മഞ്ചേരി സ്വദേശികളായ വർഷ, ജിതിൻ എന്നിവരാണ് പുഴയിലേക്ക് ചാടിയത്. വർഷയെ രക്ഷപ്പെടുത്തി. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിതിനായി തെരച്ചിൽ തുടരുകയാണ്.

കോസ്റ്റൽ പൊലീസും അഗ്നിരക്ഷാ സേനയും മത്സ്യത്തൊഴിലാളികളും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. ഞാ‍യാറാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. ആറുമാസം മുൻപ് രജിസ്റ്റർ വിവാഹിതരായ ജിതിനും വർഷയും കുടുംബ പ്രശ്നങ്ങളെ തുടർന്ന് ശനിയാഴ്ച രാത്രി വീട്ടിൽ നിന്നിറിങ്ങിയതാണെന്ന് ബന്ധുക്കൾ പറഞ്ഞു.