KOYILANDY DIARY.COM

The Perfect News Portal

കൊച്ചി മെട്രോ ലിമിറ്റഡിൽ വിവിധ തസ്തികകളിൽ അപ്രന്റീസ്ഷിപ്പ് പരിശീലനത്തിന് അവസരം

.

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ വിവിധ തസ്തികകളിൽ അപ്രന്റീസ്ഷിപ്പ് പരിശീലനത്തിന് അവസരം. ഒരു വർഷമാണ് പരിശീലന കാലാവധി. ആകെ 70 ഒഴിവുകളാണുള്ളത്. എഴുത്തു പരീക്ഷയോ അഭിമുഖമോ ഇല്ലാതെ തന്നെ അപ്രന്റീസ്ഷിപ്പിന് അവസരമൊരുങ്ങും. അപേക്ഷകരിൽ നിന്ന് തയ്യാറാക്കുന്ന ഷോർട്ട്‌ലിസ്റ്റ് വഴിയാണ് തെരഞ്ഞെടുപ്പ് നടത്തുക. നവംബർ പത്തുവരെ അപേക്ഷകൾ സമർപ്പിക്കാൻ അവസരമുണ്ട്.

 

ഗ്രാജുവേറ്റ് അപ്രന്റീസ് (ടെക്നിക്കൽ) വിഭാ​ഗത്തിൽ 16 ഒഴിവുകളാണുള്ളത്. ഗ്രാജുവേറ്റ് അപ്രന്റീസ് വിഭാ​ഗത്തിൽ ആറ് ഒഴിവുകളും ഡിപ്ലോമ ടെക്നീഷ്യൻ അപ്രന്റീസ് വിഭാ​ഗത്തിൽ 28 ഒഴിവുകളും ട്രേഡ് അപ്രന്റീസ് വിഭാ​ഗത്തിൽ 20 ഒഴിവുകളും ഉണ്ട്. റെഗുലർ കോഴ്സ് വഴി പഠനം പൂർത്തിയാക്കിയവർക്കും ഫൈനൽ പരീക്ഷാഫലം വന്ന് അഞ്ച് വർഷത്തിനുള്ളിൽ ഉള്ളവരായിരിക്കണം അപേക്ഷിക്കേണ്ടത്.

 

മുൻപ് അപ്രന്റീസ്ഷിപ്പ് പരിശീലനം നേടിയവർ അപേക്ഷിക്കാൻ അർഹരല്ല. https://apprenticeshipindia.gov.in/ ഈ വെബ്സൈറ്റിൽ പ്രവേശിച്ച് അപേക്ഷിക്കുന്നതിനുള്ള വിവരങ്ങൾ മനസിലാക്കാവുന്നതാണ്.

 

Share news