KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് പുതുതായി നിർമിച്ച 30 സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും

സംസ്ഥാനത്ത് പുതുതായി നിര്‍മിച്ച 30 സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ശ്രീകാര്യം ജിഎച്ച്എസില്‍ വെച്ചാണ് നടക്കുക. ഇതുകൂടാതെ 12 പുതിയ കെട്ടിടങ്ങള്‍ക്കും തറക്കല്ലിടും. മറ്റു സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് നിര്‍വഹിക്കുക. മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകും.

 

കിഫ്ബിയുടെ മൂന്നു കോടി രൂപയുടെ ധനസഹായത്തോടെ എട്ട് കെട്ടിടവും ഒരു കോടി രൂപ സഹായത്തോടെ 12 കെട്ടിടവുമാണ് നിര്‍മിച്ചിട്ടുള്ളത് പത്തനംതിട്ട ജിജിഎച്ച്എച്ച്എസ് അടൂര്‍, ആലപ്പുഴ ജിഎച്ച്എസ് നാലുചിറ, ത്യശ്ശൂര്‍ ജിഎച്ച്എസ് മുപ്ലിയം, മലപ്പുറം ജിജിവിഎച്ച്എച്ച്എസ് പെരിന്തല്‍മണ്ണ, ജിഎച്ച്എസ്എസ് വെട്ടത്തൂര്‍ കോഴിക്കോട്, ജിഎച്ച്എസ്എസ് ആഴ്ചവട്ടം വയനാട്, ജിഎച്ച്എസ്എസ് പനമരം കണ്ണൂര്‍, സിഎച്ച്എംകെഎസ് ജിഎച്ച്എസ്എസ് മാട്ടൂല്‍ എന്നിവയാണ് കിഫ്ബിയുടെ മൂന്ന് കോടി ധനസഹായത്തോടെ നിര്‍മിച്ച സ്‌കൂള്‍ കെട്ടിടങ്ങള്‍.

ആലപ്പുഴ ജിഎച്ച്എസ്എസ് കുന്നം, ഇടുക്കി ജിടിയുപിഎസ് കുമളി, കോട്ടയം ജിഎച്ച്എസ്എസ് ഈരാറ്റുപേട്ട, എറണാകുളം ജിജിവിഎച്ച്എച്ച്എസ് ചോറ്റാനിക്കര, ജിജിവിഎച്ച്എച്ച്എസ് ഫോര്‍ ബോയ്സ് തൃപ്പൂണിത്തുറ, തൃശ്ശൂര്‍ ജിഎച്ച്എസ്എസ് വാടാനപ്പള്ളി, പാലക്കാട് ജിഎംയുപിഎസ് മണ്ണാര്‍ക്കാട്, മലപ്പുറം ജിയുപിഎസ് കരിങ്കപ്പാറ, കോഴിക്കോട് എസ്‌കെ പൊറ്റക്കാട് മെമ്മോറിയല്‍ ജിവിഎച്ച്എച്ച്എസ് പറയഞ്ചേരി, വയനാട് ജിയുപിഎസ് മാനന്തവാടി, കാസര്‍ഗോഡ് ജിഎച്ച്എസ്എസ് മടിക്കൈ, ജിഎച്ച്എസ്എസ് ആലംപാടി എന്നിവയാണ് കിഫ്ബിയില്‍ നിന്ന് ഒരുകോടി ധനസഹായത്തോടെ നിര്‍മിച്ച കെട്ടിടങ്ങള്‍.

Advertisements

 

ചടങ്ങില്‍ മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, ജി ആര്‍ അനില്‍, പി പ്രസാദ്, ഒ ആര്‍ കേളു, വി അബ്ദുറഹിമാന്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, എംപിമാരായ എ എ റഹിം, ശശി തരൂര്‍, കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ എന്നിവര്‍ പങ്കെടുക്കും.

Share news
error: Content is protected !!