KOYILANDY DIARY

The Perfect News Portal

കോഴിക്കോട് കാര്‍ മോഷണ കേസില്‍ പ്രതി പിടിയില്‍

കോഴിക്കോട് കാര്‍ മോഷണ കേസില്‍ പ്രതി പിടിയില്‍. മലപ്പുറം മമ്പുറം സ്വദേശി ഷറഫുദ്ദീ (41) നാണ് മെഡിക്കല്‍ കോളേജ് പൊലീസിന്റെ പിടിയിലായത്. ഈ മാസം 4ാം തിയ്യതിയാണ് ബേബി മെമ്മോറിയല്‍ ആശുപത്രിക്ക് സമീപം നിര്‍ത്തിയിട്ട കാര്‍ ഇയാള്‍ മോഷ്ടിച്ചത്.

കാറിന്റെ ആര്‍.സി മാറ്റുന്നതിനിടെ ഒ.ടി.പിക്കായി യഥാര്‍ത്ഥ ഉടമസ്ഥന് ഓണ്‍ലൈന്‍ സ്ഥാപനത്തില്‍ നിന്നും ഫോണ്‍ വന്നതോടെയാണ് പ്രതിയെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.