KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കുവേണ്ടി ഐ സി യൂ മോണിറ്റർ സ്പോൺസർ ചെയ്തു

കൊയിലാണ്ടി: താലൂക്ക് ആശുപത്രിക്കുവേണ്ടി ഐ സി യൂ മോണിറ്റർ സ്പോൺസർ ചെയ്തു കൊല്ലം അശ്വനി ഹോസ്പിറ്റലിൻ്റെ അൻപത്താം വാർഷികത്തോടനുബന്ധിച്ചാണ് കൊയിലാണ്ടി റോട്ടറി ക്ലബ്ബും അശ്വനി ഹോസ്പിറ്റിൽ എം.ഡി ഡോ. ഭാസ്കരനും ചേർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് ഐ സി യൂ മോണിറ്റർ സംഭവന ചെയ്തത്. ഇതിനായുള്ള ചെക്ക് താലൂക് ഹോസ്പിറ്റൽ ഡോക്ടർ ലിംനേഷിന് കൈമിറി.

60000 രൂപയുടെ ചെക്കാണ് നൽകിയത്. ചടങ്ങ് നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇ കെ അജിത് ഉത്ഘാടനം ചയ്തു. ടി സുഗതൻ (റോട്ടറി പ്രസിഡണ്ട്, കൊയിലാണ്ടി), ആർ യു വിജയകൃഷ്ണൻ, ഡോ. ഭാസ്കരൻ, ചന്ദ്രശേഖരൻ നന്ദനം എന്നിവർ സംസാരിച്ചു.

Advertisements

Advertisements