KOYILANDY DIARY

The Perfect News Portal

മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ (99) അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ (99) അന്തരിച്ചു. ഗവർണറും മന്ത്രിയും എം പിയും നിയമസഭാ സ്പീക്കറുമായിരുന്നു. ഏറെ നാളായി ശാരീരിക അവശതകളെ തുടർന്ന് വിശ്രമത്തിലായിരുന്നു അദ്ദേഹം.

മിസോറാം, ത്രിപുര  എന്നീ സംസ്ഥാനങ്ങളുടെ ഗവർണറായിരുന്നു. അഞ്ച് തവണ ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തി. ആലപ്പുഴ മണ്ഡലത്തിൽനിന്ന് 2 തവണ ലോകസഭയിലേക്കും ജയിച്ചു. മൂന്ന്തവണ സംസ്ഥാന  മന്ത്രിയായിരുന്നു. രണ്ടു തവണ നിയമസഭാ സ്പീക്കറുമായിരുന്നു.

Advertisements

തിരുവനന്തപുരം ഡിസിസി പ്രസിഡണ്ട് കെപിസിസിയുടെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡണ്ട് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ താലൂക്കിലെ വക്കം ഗ്രാമത്തിൽ ഭാനു പണിക്കരുടേയും ഭവാനിയുടേയും മകനാണ്. നിയമ ബിരുദദാരിയാണ്.

Advertisements